d

കോഡൂർ സഹകരണ റൂറൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വൃക്ഷതൈ നടലും വിതരണവും ബാങ്ക് പ്രസിഡന്റ് പി. അബ്ദുൾ റസാക്ക് വരിക്കോട് തോട്ടുങ്ങൽ അങ്കണവാടിയിൽ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു.

കോഡൂർ: പരിസ്ഥിതി ദിനാചരണത്തിന്റെയും സംസ്ഥാന സഹകരണ വകുപ്പിന്റെ ഹരിതം സഹകരണം പ്രചാരണത്തിന്റെയും ഭാഗമായി കോഡൂർ സഹകരണ റൂറൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വൃക്ഷതൈ നടലും വിതരണവും നടത്തി. ബാങ്ക് പ്രസിഡന്റ് പി. അബ്ദുൾ റസാക്ക് വരിക്കോട് തോട്ടുങ്ങൽ അങ്കണവാടിയിൽ വൃക്ഷ തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർമാരായ കൊളക്കാട്ടിൽ അബ്ദുൾ നാസർ, അബ്ബാസ് പൊന്നേത്ത്, സെക്രട്ടറി കെ. സുധീഷ്, അങ്കണവാടി ജീവനക്കാരായ വിലാസിനി, നഫീസ ബാങ്ക് ജീവനക്കാരായ അജിത്ത് ബാബു എം.കെ, അഹമ്മദ് റഷീദ് വി.പി എന്നിവർ പങ്കെടുത്തു.