 
മലപ്പുറം: മോദി സർക്കാരിന്റെ എട്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിന പരേഡിൽ ജില്ലയിൽ നിന്നും പങ്കെടുത്ത ഏക എൻ.സി.സി. കേഡറ്റും ഡിഗ്രി വിദ്യാർത്ഥിനിയുമായ ഗായത്രി ഗോപിയെ ജില്ലാ പ്രസിഡന്റ് രവിതേലത്തിന്റെ നേതൃത്വത്തിൽ ബി.ജെ.പി നേതാക്കൾ പരപ്പനങ്ങാടി നെടുവയിലെ വീട്ടിലെത്തി ആദരിച്ചു. മോദി സർക്കാരിന്റെ എട്ട് വർഷത്തെ ഭരണ നേട്ടങ്ങളെ സംബന്ധിച്ചുള്ള ലഘുലേഖ നൽകി സമ്പർക്ക പരിപാടിയുടെ ഉദ്ഘാടനവും നിർവഹിച്ചു. മഹിളാ മോർച്ച നേതാക്കളായ ദീപ പുഴക്കൽ, ശൈലജ വേലായുധൻ, അംബിക മോഹൻ രാജ്, ബി.ജെ.പി. നേതാക്കളായ പി. ജഗന്നിവാസൻ, കെ.പി. വത്സരാജ്, പി.വി. തുളസിദാസ്, ജയദേവൻ, ശ്രീരാഗ് മോഹൻ, സജിത് ബേബി എന്നിവരും ഒപ്പം ഉണ്ടായിരുന്നു.