
പെരിന്തൽമണ്ണ: ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ നടന്നുവരുന്ന പി.എം.കെ.എസ്.വൈ പദ്ധതിയുടെ പ്രചാരണ പ്രവർത്തനങ്ങളുടെയും ബ്ലോക്കിന് കീഴിൽ നടന്നുവരുന്ന പ്രകൃതി സംരക്ഷണ വാരാചരണത്തിന്റെ ഭാഗമായും പുത്തനങ്ങാടി ഗവൺമെന്റ് എൽ.പി സ്കൂളിലും പൂക്കോയ തങ്ങൾ മെമ്മോറിയൽ യു.പി സ്കൂളിലും ഫലവൃക്ഷതൈകൾ വിതരണം നടന്നു. ഉദ്ഘാടനം അഡ്വ. എ.കെ.മുസ്തഫ നിർവഹിച്ചു. 
ബ്ലോക്ക് പഞ്ചായത്ത് പരിയാപുരം ഡിവിഷൻ മെമ്പർ വിൻസി അനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വനിതാ ക്ഷേമ എക്സ്റ്റൻഷൻ ഓഫീസർ പ്രസന്ന, പ്രൊജക്ട് എൻജിനീയർ ഷൈജു എന്നിവരും വിദ്യാർത്ഥികൾക്ക് ഫലവൃക്ഷതൈകൾ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് ടി.ഫരീദ, യു.പി ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ്, പി.ടി.എ പ്രതിനിധി മൻസൂർ, ജോയിന്റ് ബി.ഡി.ഒ ഷൗക്കത്ത്, വാർഡ് മെമ്പർ അൻവർ സാദത്ത് സംസാരിച്ചു.