d

വള്ളിക്കുന്ന്: പഴയ കാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും കേരളകർഷക സംഘം ഭാരവാഹിയും ഗാർഡൻ ഡിസൈൻ രംഗത്തെ വിദഗ്ദനുമായിരുന്ന വെട്ടിയാട്ടിൽ കൊട്ടാക്കളത്തിൽ ഗോവിന്ദൻകുട്ടി നായർ ( ഗോപി, 75 ) നിര്യാതനായി. ഹരിത ഭാരത് സൊസൈറ്റി വള്ളിക്കുന്ന് ശോഭന ക്ലബ് വള്ളിക്കുന്ന് എന്നിവയുടെ സജീവ പ്രവർത്തകനും പഴയ കാല വോളിബോൾ താരവുമായിരുന്നു.
ഭാര്യ : പരേതയായ പാന്നാട്ട് രാധാഭായി (തൃപ്രങ്ങോട്). മകൾ: രമ്യലക്ഷ്മി (അധ്യാപിക എ എം യു പി എസ് കടലുണ്ടിനഗരം ). മരുമകൻ: അജിത്കുമാർ ( ഖത്തർ). സഹോദരങ്ങൾ: ബാലകൃഷ്ണൻ, രാജഗോപാലൻ, പരേതരായ നാരായണിക്കുട്ടി അമ്മ, രാധമ്മ.