shareef

മഞ്ചേരി : ചൈൽഡ് വെൽഫേർ കമ്മിറ്റി മുൻ ജില്ലാ ചെയർമാനും സാംസ്‌കാരിക പരിഷത്ത് സംസ്ഥാന പ്രസിഡന്റുമായ പുൽപ്പറ്റ കളത്തുംപടി സദ്ഗമയ വീട്ടിൽ അഡ്വ.ഷെരീഫ് ഉള്ളത്ത് (56) നിര്യാതനായി. കെ.എസ്.യു മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക സമിതി അംഗം, ഓൾ കേരള മെഡിക്കൽ എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1997 മുതൽ മഞ്ചേരിയിൽ അഭിഭാഷകൻ. ഭാര്യ: സക്കീന കടൂരൻ. മക്കൾ: സിത്താര, സിതാർ.