
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മൗലാന ആശുപത്രിയും പെരിന്തൽമണ്ണ ഗൈനക് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗൈനക് കീ-ഹോൾ ശസ്ത്രക്രിയ വർക്ക് ഷോപ്പ് 12ന് രാവിലെ 8ന് നടക്കും. കീഹോൾ ശസ്ത്രക്രിയ വിദഗ്ദ്ധരായ ഡോക്ടർ പി.ജി പോൾ, ഡോ. കുര്യൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ മൗലാന ആശുപത്രി ഓപറേഷൻ തിയറ്ററിൽ നടക്കുന്ന തത്സമയ സർജ്ജറി വർക്ക് ഷോപ്പിൽ മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിലെ അമ്പതോളം സ്ത്രീരോഗ വിദഗ്ദ്ധർ പങ്കെടുക്കുമെന്ന് ഓർഗനൈസിംഗ് ഭാരവാഹികളായ ഡോ. അബ്ദുൽ വഹാബ്, ഡോ. റിയാസ് അലി എന്നിവർ അറിയിച്ചു.