d
ബി ജെ പി ജില്ലാ കമ്മറ്റി കലക്ട്രേറ്റിനു മുന്നിൽ നടത്തിയ സായാഹ്ന ധർണ്ണ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: സ്വർണ്ണക്കടത്ത് കേസിൽ പിണറായി വിജയന്റെ ഭാര്യ കമലയുടെയും മകൾ വീണയുടെയും മൗനം ദുരൂഹമാണെന്നും വീണയുടെ ആസ്തി കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി. ഗോപാലകൃഷ്ണൻ. സ്വപ്ന സുരേഷ് പുതിയ വെളിപ്പെടുത്തലിന്റെ പാശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമല വിമാനത്താവളത്തിന് വേണ്ടി ചെറുവള്ളി എസ്റ്റേറ്റ് വൻതുകയ്ക്ക് ഏറ്റെടുക്കാനുള്ള നീക്കത്തിനു പിന്നിൽ പിണറായിയും ബിലിവേഴ്സ് ചർച്ചും തമ്മിലുള്ള അവിശുദ്ധ സഖ്യത്തിന്റെ സൂചനയാണാന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവിതേലത്ത് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മേഖലാ അദ്ധ്യക്ഷൻ വി. ഉണ്ണികൃഷ്ണൻ, ജന.സെക്രട്ടറി എം. പ്രേമൻ, ജില്ലാ ജനറൽ സെക്രട്ടറി പി.ആർ. രശ്മിൽ നാഥ്, കെ. രാമചന്ദ്രൻ, ടി.കെ. അശോക് കുമാർ, എൻ. അനിൽകുമാർ, എ. ദിനേശ് എന്നിവർ പ്രസംഗിച്ചു.