obc-morcha

മലപ്പുറം : മോദി സർക്കാരിന്റെ എട്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒ.ബി.സി മോർച്ച മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഗൃഹസമ്പർക്ക പരിപാടിയുടെ ഔദ്യോഗിക ജില്ലാതല ഉദ്ഘാടനം മുൻ ജില്ലാ കളക്ടർ ബാലകൃഷ്ണന് ലഘുലേഖ നൽകി ബി.ജെ.പി ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് വിജയകുമാർ കാടാമ്പുഴ നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പത്മകുമാർ അമ്പാളി , ജില്ലാ ജനറൽ സെക്രട്ടറി ശശിപരാരമ്പത്ത്, ബി.ജെ.പി മലപ്പുറം മണ്ഡലം പ്രസിഡന്റ് രാജേഷ് കോഡൂർ, ജനറൽ സെക്രട്ടറി ഷൈജു പുവ്വഞ്ചേരി, ഒ.ബി.സി മോർച്ച മലപ്പുറം മണ്ഡലം പ്രസിഡന്റ് സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു