malappuram
ത​വ​നൂ​രി​ൽ സെ​ൻ‍​ട്ര​ൽ ​ജ​യി​ൽ‍​ ​ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​ ​മ​ട​ങ്ങു​ന്ന​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന് ​നേ​രെ​ ​ക​രി​ങ്കൊ​ടി​ ​കാ​ണി​ച്ച​ ​യൂ​ത്ത് ​കോ​ൺ‍​ഗ്ര​സ്,​ ​യൂ​ത്ത് ​ലീ​ഗ് ​പ്ര​വർത്ത​ക​‌ർ‍​ക്ക് ​നേ​രെ​ ​പൊലീ​സ് ​ജ​ല​പീ​ര​ങ്കി​ ​പ്ര​യോ​ഗി​ച്ച​പ്പോ​ൾ.

തവനൂർ: ​സ്വ​ർ​ണ്ണ​ക്ക​ട​ത്ത് ​കേ​സി​ൽ​ ​ആ​രോ​പ​ണ​ത്തിൽ ​രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മുഖ്യമന്ത്രിക്ക് നേരെ മലപ്പുറത്ത് വഴിനീളെ പ്രതിഷേധവും കരിങ്കൊടി വീശലും. തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിന് തൃശൂരിൽ നിന്ന് ഇന്നലെ രാവിലെ 10ന് തവനൂരിൽ എത്തിയപ്പോൾ കൊളപ്പുറം, കോട്ടയ്ക്കൽ, കക്കാട്, പുത്തനത്താണി എന്നിവിടങ്ങളിൽ യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. പൊലീസ് വഴിനീളെ ഒരുക്കിയ കനത്ത സുരക്ഷാവലയങ്ങൾ മറികടന്നായിരുന്നു പ്രതിഷേധം. ​മു​ഖ്യ​മ​ന്ത്രി​ ​പ​ങ്കെ​ടു​ത്ത​ ​ത​വനൂ​രി​ലെ​ ​പ​രി​പാ​ടി​യി​ലേ​ക്ക് നടത്തിയ ​പ്ര​തി​ഷേ​ധ​ ​മാ​ർ​ച്ച് കുറ്റിപ്പുറം ജംഗ്ഷനിൽ ​പൊ​ലീ​സ് ​ബാരി​ക്കേ​ഡ് ​കെ​ട്ടി​യും​ ​ജ​ല​പീ​ര​ങ്കി​ ​ഉ​പ​യോ​ഗി​ച്ചും​ ​പ്ര​തി​രോ​ധി​ച്ചു.​ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായതോടെ 25ഓളം പേരെ അറസ്റ്റ് ചെയ്തു നീക്കി. ജി​ല്ലാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​മു​സ്ത​ഫ​ ​അ​ബ്ദു​ൽ​ ​ല​ത്തീ​ഫ്,​ ​സീ​നി​യ​ർ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ഗു​ലാം​ ​ഹ​സ്സ​ൻ​ ​ആ​ലംഗീ​ർ,​സെ​ക്ര​ട്ട​റി​ ​യൂ​സു​ഫ് ​വ​ല്ലാ​ഞ്ചി​റ,​ ​ജി​ല്ല​ ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ളാ​യ​ ​എ.​പി.​സ​ബാ​ഹ്,​ ​സി​റാ​ജ് ​പ​ത്തി​ൽ​ ,​എ.​പി​ ​ഷ​രീ​ഫ് ,​ഷാ​ഫി​ ​കാ​ടേ​ങ്ങ​ൽ,​യു.​എ​ ​റ​സാ​ഖ്,​ ​വി.​എ.​വ​ഹാ​ബ് ​തു​ട​ങ്ങി​യ​വ​രെ​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ ​നേ​താ​ക്ക​ളും​ ​പ്ര​വ​ർ​ത്ത​ക​രും​ ​കു​റ്റി​പ്പു​റം​ ​ടൗ​ണി​ൽ​ ​റോ​ഡ് ​ഉ​പ​രോ​ധി​ച്ച് ​പ്ര​തി​ഷേ​ധി​ച്ചു.​ ​​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ഷ​രീ​ഫ് ​കു​റ്റൂ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​ജി​ല്ലാ​ ​യൂ​ത്ത് ​ലീ​ഗ് ​സെ​ക്ര​ട്ട​റി​ ​ടി.​പി​ ​ഹാ​രി​സ്,​ ​പ​ര​പ്പ​ര​ ​സി​ദ്ധീ​ഖ് ​സം​ബ​ന്ധി​ച്ചു.

യൂ​ത്ത് ​കോ​ൺ​ഗ്ര​സിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പ്രതിഷേധ മാർച്ച് നടത്തി. മുഖ്യമന്ത്രിക്ക് നേരെ ക​രി​ങ്കൊ​ടി​യും വീശി. മു​ഖ്യ​മ​ന്ത്രി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത​ ​ത​വ​നൂ​ർ​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ൽ​ ​ഉ​ദ്ഘാ​ട​ന​ ​വേ​ദി​യി​ലേ​ക്കുള്ള ​യൂ​ത്ത് ​കോ​ൺ​ഗ്ര​സിന്റെ ​ക​രി​ങ്കൊ​ടി​ ​മാ​ർ​ച്ച് ​മാ​ർ​ച്ച് ​മി​നി​ ​പാ​മ്പ​യി​ൽ​ ​വെ​ച്ച് ​പൊ​ലീ​സ് ​ത​ട​ഞ്ഞു.​ ​മു​ദ്രാ​വാ​ക്യം​ ​വി​ളി​ച്ച് ​പ്ര​തി​ഷേ​ധി​ച്ച​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പൊലീസിന്റെ ബാ​രി​ക്കേ​ട് ​ത​ക​ർ​ത്തു.​ ​പൊ​ലീ​സ് ​ര​ണ്ട് ​പ്രാ​വ​ശ്യം​ ​ജ​ല​പീ​ര​ങ്കി​ ​ഉ​പ​യോ​ഗി​ച്ചു.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​രും​ ​പൊ​ലീ​സും​ ​ത​മ്മി​ൽ​ ​സം​ഘ​ർ​ഷ​മു​ണ്ടാ​യി. സ​മ​രം​ ​ചെ​യ്ത​ ​പ്ര​വ​ർ​ത്ത​ക​രെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത് ​നീ​ക്കി.​ ​സ​മ​രം​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​വി.​എ​സ് ​ജോ​യ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ഷാ​ജി​ ​പ​ച്ചേ​രി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​റി​യാ​സ് ​മു​ക്കോ​ളി,​ ​ഇ.​പി.​രാ​ജീ​വ്,​ ​എ.​എം.​രോ​ഹി​ത്,​ ​റി​യാ​സ് ​പ​ഴ​ഞ്ഞി,​ ​ഫി​റോ​സ് ​പൊ​ന്നാ​നി,​ ​ഡി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ.​ ​നാ​സ​റു​ള്ള,​ ​ജി​ല്ലാ​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​ജം​ഷീ​ർ​ ​പാ​റ​യി​ൽ,​ ​അ​ഷ്റ​ഫ് ​കു​ഴി​മ​ണ്ണ,​ ​മു​ഹ​മ്മ​ദ് ​പാ​റ​യി​ൽ,​ഹാ​രി​സ് ​മു​തൂ​ർ,​അ​സം​ബ്ലി​ ​പ്ര​സി​ഡ​ന്റു​മാ​രാ​യ​ ​ഷ​ഫീ​ഖ് ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.