ration-card

തിരൂർ: അനർഹമായി മുൻഗണന റേഷൻ കാർഡുകൾ കൈവശം വെയ്ക്കുന്നവരെ കണ്ടെത്താൻ തിരൂർ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. തൃപ്രങ്ങോട് പഞ്ചായത്തിലെ ബീരാഞ്ചിറ, കൊടക്കല്ല് പ്രദേശങ്ങളിലായിരുന്നു പരിശോധന. 28 പൊതുവിഭാഗം (സബ്സിഡി) കാർഡുകളും ആറ് മുൻഗണനാ കാർഡുകളും അനർഹമാണെന്ന് കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റി. താലൂക്ക് സപ്ലൈ ഓഫീസർ മധുഭാസ്‌കരൻ, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ രാജൻ പള്ളിയാളി, കെ.പി മുരളീധരൻ, വി.പി ഷാജുദ്ദീൻ, ഹരി, അബ്ദുറസാഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരും.