xss

പെരിന്തൽമണ്ണ: ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ഓയിസ്‌ക ഇന്റർനാഷണൽ പെരിന്തൽമണ്ണ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലുള്ള സൗജന്യ യോഗ പരിശീലനം അമൃതം യോഗാ ഹാളിൽ ഓയിസ്‌ക ജില്ലാ സെക്രട്ടറി ഡോ. പി. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
യോഗാ അദ്ധ്യാപകരായ പി.എം. സുരേഷ് മാസ്റ്റർ, കിഴക്കേതിൽ മുഹമ്മദ് യൂനുസ് എന്നിവരാണ് രാവിലെ ആറ് മുതൽ ഏഴ് വരെയുള്ള പരിശീലനത്തിന് നേതൃത്വം നൽകുന്നത്. വിവരങ്ങൾക്ക് ഫോൺ: 9447216263