
കുറ്റിപ്പുറം: മോദിയുടെയും സംഘപരിവാർ ശക്തികളുടെയും ഫാസിസ്റ്റ് ശൈലിക്കെതിരെ ഡൽഹിൽ പ്രതിഷേധിച്ച എ.ഐ.സി.സി നേതാക്കളെ ഡൽഹി പൊലീസ് കൈയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് തിരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു.
ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് യാസർ പയ്യോളി അദ്ധ്യക്ഷതവഹിച്ചു. സി.വി. വിമൽകുമാർ, എം.എം. താജുദ്ധീൻ, നൗഷാദ് പരന്നെക്കാട്, ദേവദാസ് ബാബു, നാസർ പൊറൂർ, ബാബു കിഴക്കാത്ത് തുടങ്ങിയവർ നേതൃത്വം നൽകി.