 
കോട്ടയ്ക്കൽ: സി.എച്ച് മെമ്മോറിയൽ കോട്ടക്കൽ സഹകരണ ആശുപത്രിയുടെ സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് കോട്ടക്കൽ മുൻസിപ്പൽ ചെയർപേഴ്സൺ ബുഷ്ര ഷബീർ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ ചെയർമാൻ ചെരം ഷംസുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ചെയർമാൻ സി. അബ്ദുൽ കരീം, മുൻസിപ്പൽ കൗൺസിലർ കെ.പി.എ റാഷിദ്, ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. മുരളി മേനോൻ, മാനേജർ കെ. കെ മുഹമ്മദ് കുട്ടി, വൈസ് ചെയർമാൻ മേലേതിൽ നസീർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അബു പരവക്കൽ എന്നിവർ സംസാരിച്ചു. ഡയറക്ടർമാരായ മൂസ്സ തൈക്കാട്ട്, ലത്തീഫ് കടക്കാടൻ, മൊയ്തീൻ കുട്ടി കൊളക്കാടൻ, ഫൗസിയ മണ്ടായപ്പുറം, വടക്കൻ കൃഷ്ണൻ, റൈഹാനത്ത് ആലമ്പാട്ടിൽ നേതൃത്വം നൽകി. മുൻസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി സാജിദ് മങ്ങാട്ടിൽ, കോട്ടക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം റഷീദ് തുടങ്ങിയവർ പങ്കെടുത്തു.