exam

മ​ല​പ്പു​റം​:​ ​ര​ണ്ടാ​യി​ര​ത്തി​ന്റെ​ ​തു​ട​ക്ക​ത്തി​ൽ​ ​വ​രെ​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​റി​സ​ൾ​ട്ടി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​സം​സ്ഥാ​ന​ത്ത് ​ഏ​റ്റ​വും​ ​പി​ന്നി​ലാ​യി​രു​ന്നു​ ​മ​ല​പ്പു​റ​ത്തി​ന്റെ​ ​സ്ഥാ​നം.​ 2002​ൽ​ 41.23​ ​ശ​ത​മാ​ന​മാ​യി​രു​ന്നു​ ​വി​ജ​യം.​ 2001​-02​ ​അ​ദ്ധ്യാ​യ​ന​ ​വ​ർ​ഷം​ ​മു​ത​ൽ​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​ജി​ല്ല​യു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ ​പു​രോ​ഗ​തി​ ​ല​ക്ഷ്യ​മി​ട്ട് ​ന​ട​പ്പി​ലാ​ക്കി​യ​ ​വി​ജ​യ​ഭേ​രി​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യാ​ണ് ​ജി​ല്ല​യു​ടെ​ ​കു​തി​പ്പി​ന് ​തു​ട​ക്കം​ ​കു​റി​ച്ച​ത്.​ ​സം​സ്ഥാ​ന​ ​ശ​രാ​ശ​രി​ക്ക് ​മു​ക​ളി​ൽ​ ​നി​ൽ​ക്കു​ന്ന​ ​മി​ക​ച്ച​ ​വി​ജ​യ​മാ​ണ് ​മ​ല​പ്പു​റം​ ​ക​ര​സ്ഥ​മാ​ക്കു​ന്ന​ത്.
കൊ​വി​ഡ് ​മൂ​ലം​ ​കൃ​ത്യ​മാ​യ​ ​ക്ലാ​സു​ക​ൾ​ ​ല​ഭി​ക്കാ​തെ​യാ​ണ് ​കു​ട്ടി​ക​ൾ​ ​പ​ത്താം​ ​ക്ലാ​സി​ലേ​ക്ക് ​എ​ത്തി​യ​ത്.​ ​എ​ങ്കി​ലും​ ​അ​ദ്ധ്യാ​പ​ക​ർ​ ​കൃ​ത്യ​മാ​യ​ ​പ്ലാ​നിം​ഗ് ​ന​ട​ത്തി​ ​പ​രി​ശീ​ല​ന​ങ്ങ​ൾ​ ​ന​ൽ​കി​യ​തി​ലൂ​ടെ​ മി​ക​ച്ച​ ​വി​ജ​യം​ ​ക​ര​സ്ഥ​മാ​ക്കാ​നാ​യി.​ ​മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​റി​സ​ൽ​ട്ട് ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള​ ​വി​വി​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​വി​ജ​യ​ഭേ​രി​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​​ ​അ​ദ്ധ്യാ​യ​ന​ ​വ​ർ​ഷാ​രം​ഭ​ത്തി​ൽ​ ​ത​ന്നെ​ ​തു​ട​ങ്ങി​യി​രു​ന്നു.​ ​പ്ര​ത്യേ​ക​ ​പ​രി​ശീ​ല​ന​ങ്ങ​ൾ,​ ​എ​ ​പ്ല​സ് ​ക്ല​ബ് ​രൂ​പീ​ക​രി​ച്ചു​ ​വി​വി​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ,​ ​വി​ജ​യ​ഭേ​രി​ ​കോ​-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ​ക്ക് ​പ്ര​ത്യേ​ക​ ​പ​രി​ശീ​ല​ന​ങ്ങ​ൾ,​ ​ര​ക്ഷാ​ക​ർ​ത്തൃ ​പ​രി​ശീ​ല​ന​ങ്ങ​ൾ,​ ​മോ​ട്ടി​വേ​ഷ​ൻ​ ​ക്ലാ​സു​ക​ൾ,​ ​ഗൃ​ഹ​സ​ന്ദ​ർ​ശ​നം,പ​ഠ​ന​ക്യാ​മ്പു​ക​ൾ​ ​തു​ട​ങ്ങി​യ​വ​ ​ഭാ​ഗ​മാ​യി​ ​​ ​ന​ട​ത്തി​യി​രു​ന്നു.

എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെയും നൂറ് ശതമാനം വിജയം കൈവരിച്ച സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളെയും ജില്ലയിലെ നാല് കേന്ദ്രങ്ങളിൽ പ്രത്യേക അനുമോദന ചടങ്ങ് സംഘടിപ്പിച്ച് ആദരിക്കും.

- എം.കെ. റഫീഖ,​ ജില്ല പഞ്ചായത്ത് പ്രസിഡന്റ്