sslc
മധുരമേറും വിജയം... എ​സ്.​എ​സ്.​എ​ൽ‍.​സി​ ​പ​രീ​ക്ഷ​യിൽ‍​ ​നൂ​റു​ശ​ത​മാ​നം​ ​വി​ജ​യം​ ​നേ​ടി​യ​ ​മ​ല​പ്പു​റം​ ​ഗ​വ​. ഗേ​ൾസ് ​ഹ​യ​ർസെ​ക്കൻഡ​റി​ ​സ്‌​കൂ​ളി​ലെ​ ​വി​ദ്യാ​ർത്ഥി​ക​ളു​ടെ​യും​ ​അദ്ധ്യാപ​ക​രു​ടെ​യും​ ​ആ​ഹ്ലാ​ദം.

മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുംജയവുമായി ജില്ല. 99.32 ശതമാനം വിജയമാണ് നേടിയത്. 77,691 കുട്ടികൾ ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടി. 39,217 ആൺകുട്ടികളും 38,474 പെൺകുട്ടികളുമാണ് യോഗ്യത നേടിയത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ 99.72 വിജയശതമാനവും തിരൂരിൽ 98.88 ശതമാനവും വണ്ടൂരിൽ 98.94 ശതമാനവും തിരൂരങ്ങാടിയിൽ 99.4 ശതമാനവുമാണ് വിജയം. 78,224 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. സംസ്ഥാനത്ത് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർ ഏറ്റവും കൂടുതലുള്ളത് ജില്ലയിലാണ്. 7,230 വിദ്യാർത്ഥികളാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. ഇതിൽ 5,427 പെൺകുട്ടികളും 1803 ആൺകുട്ടികളുമാണുള്ളത്. സംസ്ഥാനത്ത് വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ നേട്ടം മലപ്പുറം വിദ്യാഭ്യാസ ജില്ലയ്ക്കാണ്. 3,​024 വിദ്യാർത്ഥികൾക്കാണ് മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. തിരൂരിൽ 1036 പേർക്കും വണ്ടൂരിൽ 1602 പേർക്കും തിരൂരങ്ങാടിയിൽ 1,​568 പേർക്കും എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത് എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിലാണ്. 2,104 വിദ്യാർത്ഥികളാണ് ഇവിടെ ഇത്തവണ പരീക്ഷയെഴുതിയത്. ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസ് 1,325 വിദ്യാർത്ഥികളുമായി ഇക്കാര്യത്തിൽ മൂന്നാം സ്ഥാനത്തുണ്ട്. ജില്ലയിൽ 189 സ്‌കൂളുകൾ 100 ശതമാനം വിജയം നേടി. 50 സർക്കാർ സ്‌കൂളുകളും 22 എയ്ഡഡ് സ്‌കൂളുകളും 117 അൺ എയ്ഡഡ് സ്‌കൂളുകളും 100 ശതമാനം വിജയം നേടി. 4,894 എസ്.സി വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് അർഹരായത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ 1,737 ഉം തിരൂരിൽ 940 ഉം വണ്ടൂരിൽ 1,531 ഉം തിരൂരങ്ങാടിയിൽ 686 വിദ്യാർത്ഥികളുമാണ് ഉപരിപഠന യോഗ്യത നേടിയത്. 287 എസ്.ടി വിദ്യാർത്ഥികളും യോഗ്യത നേടിയിട്ടുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ 13 പേരും തിരൂരിൽ അഞ്ച് പേരും വണ്ടൂരിൽ 267 പേരും തിരൂരങ്ങാടി രണ്ട് പേരുമാണ് യോഗ്യത നേടിയത്. വണ്ടൂരിൽ 327 എസ്.ടി വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. 348 എസ്.ടി വിദ്യാർത്ഥികളാണ് ജില്ലയിലാകെ പരീക്ഷയെഴുതിയിരുന്നത്‌

കഴിഞ്ഞ ഏഴുവർഷത്തെ വിജയ ശതമാനം

2016 - 95.83

2017 - 95.53

2018 - 97.75

2019 - 97.86

2020 - 98.65

2021 - 99.39

2022 - 99.32

2002ൽ 41.23 ശതമാനമായിരുന്നു ജില്ലയിലെ വിജയശതമാനം.

നേട്ടം നിലനിറുത്താനായില്ല

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട്. 18,970 മിടുക്കർ എ പ്ലസ് നേടി ഇക്കാര്യത്തിൽ വലിയ കുതിപ്പാണ് നേടിയിരുന്നത്. 13,160 പേരും പെൺകുട്ടികളും 5,810 ആൺകുട്ടികൾക്കും എ പ്ലസ് ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ ഇത് 7,​230 ആയി കുറഞ്ഞു. 2021ലേത് ജില്ലയുടെ ചരിത്രത്തിലെ മികച്ച എ പ്ലസ് നേട്ടമായിരുന്നു.

കഴിഞ്ഞ ഏഴുവർഷത്തെ ഫുൾ എ പ്ലസ്

2016 - 3,555

2017 - 3,640

2018 - 5,702

2019 - 5,970

2020 - 6,447

2021 - 18,970

2022 - 7,230