rain
മഴ

മലപ്പുറം: തിമിർത്ത് പെയ്യേണ്ട മൺസൂൺ മഴ പെയ്യാൻ മറന്നതോടെ ജില്ല മഴക്കുറവിൽ. ജൂൺ ഒന്ന് മുതൽ ഇന്നലെ വരെ 282.1 മില്ലീമീറ്റർ മഴ ലഭിക്കേണ്ടപ്പോൾ പെയ്തത് 128.8 മില്ലീ മീറ്റർ മാത്രം. മഴയിൽ 54 ശതമാനത്തിന്റെ കുറവുണ്ട്. കഴിഞ്ഞ ഒരാഴ്ചയിലാണ് മഴക്കുറവ് കാര്യമായി കൂടിയത്. ജൂൺ 9 മുതൽ 15 വരെ കാലയളവിൽ 74 ശതമാനമാണ് മഴയിലെ കുറവ്. 154.2 മില്ലീ മീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ ലഭിച്ചത് 40.9 മില്ലീ മീറ്റർ മാത്രം. കണ്ണൂർ, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളാണ് മഴക്കുറവിൽ മുന്നിലുള്ളത്.


പെയ്യുമോ മഴ
ജൂൺ 16 മുതൽ 19 വരെ മലപ്പുറത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇന്നലെ ജില്ലയിൽ കാര്യമായ മഴയൊന്നും ലഭിച്ചിട്ടില്ല.

കഴിഞ്ഞ ഒരാഴ്ചക്കിടെ പെയ്ത മഴ
ജില്ല - ലഭിച്ചത് - ലഭിക്കേണ്ട മഴ (മില്ലീമിറ്ററിൽ)
തിരുവനന്തപുരം 48.8 - 77.1
കൊല്ലം 53.4 - 100.6

ആലപ്പുഴ 53 - 134.8
ഇടുക്കി 38.7 - 172.5
പത്തനംതിട്ട 48.8 - 119
കോട്ടയം 86.9 - 154.8
എറണാകുളം 74.6 - 172.8
തൃശൂർ 77.7 - 192.2
പാലക്കാട് 25.7 - 110.6
മലപ്പുറം 40.9 - 154.2
കോഴിക്കോട് 83.7 - 217.1
വയനാട് 33 - 157.6
കണ്ണൂർ 58.8 - 213.5
കാസർക്കോട് 88.2 - 256