aiyf
പാലത്തിങ്ങൽ പഴയ പാലത്തിന് എ.ഐ.വൈ.എഫ് പള്ളിപ്പടി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സുരക്ഷയൊരുക്കുന്നു.

തിരൂരങ്ങാടി: പാലത്തിങ്ങൽ പഴയ പാലത്തിന് സുരക്ഷയൊരുക്കി എ.ഐ.വൈ.എഫ് പ്രവർത്തകർ. ഇറിഗേഷൻ വകുപ്പിന്റെ അധീനതയിലുള്ള പാലത്തിങ്ങൽ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ കൈവരികൾ തകർന്നിട്ട് മാസങ്ങളായിരുന്നു. സുരക്ഷാ ഭീഷണി ഏറെയുള്ള ഈ ഭാഗത്ത് അധികൃതർ മുൻ കരുതലുകളെടുക്കാത്ത സാഹചര്യത്തിലാണ് പള്ളിപ്പടി യൂണിറ്റ് കമ്മിറ്റി പാലത്തിങ്ങൽ പഴയ പാലത്തിന് കൈവരി സ്ഥാപിച്ച് സുരക്ഷ ഒരുക്കിയത്., എ.ഐ.വൈ.എഫ് പള്ളിപ്പടി യൂണിറ്റ് പ്രസിഡന്റ് റഹീം കുട്ടശ്ശേരി, ജോയിൻ സെക്രട്ടറി റഷീദ്. യു, എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് എം.പി സ്വാലിഹ് തങ്ങൾ, ശാഫി വി.പി, ഷംസുദ്ധീൻ തോട്ടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.