വള്ളിക്കുന്ന്: സി.ബി ഹയർ സെക്കൻഡറി സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ് പി.ടി.എ, സ്റ്റാഫ് എന്നിവരുടെ സഹകരണത്തോടെ അണിയിച്ചൊരുക്കിയ മ്യൂസിക്കൽ ആൽബം 'ആത്തോൾ' റിലീസിംഗ് സ്‌കൂൾ മൾട്ടിമീഡിയ തിയറ്ററിൽ വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ നിർവഹിച്ചു. അഭിനയം, രചന, സാങ്കേതിക കാര്യങ്ങൾ തുടങ്ങിയവയിൽ സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും മുഖ്യപങ്ക് വഹിച്ചു. പ്രധാനാദ്ധ്യാപകൻ രമേശൻ ടി തയ്യിൽ, പി.ടി.എ പ്രസിഡന്റ് സുരേന്ദ്രൻ പനോളി, കൈറ്റ് മാസ്റ്റർ ട്രെയിനർ സന്തോഷ് കുമാർ, കൈറ്റ് മാസ്റ്റർ ഉല്ലാസ് യു.ജി എന്നിവർ പങ്കെടുത്തു.