
നിലമ്പൂർ: നാടുകാണി ചുരത്തിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു. ചന്തക്കുന്ന് സ്വദേശികളായ ഡ്രൈവർ രാജേഷ്, ക്ലിനർ സമീർ എന്നിവർക്കാണ് നിസാര പരിക്കേറ്റത്. ഇവർ എടക്കര സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ ഒന്നാം വളവിൽ താഴെയാണ് അപകടം. കർണാടകയിലേക്ക് ചരക്ക് എടുക്കുന്നതിനായി ചുരം കയറുന്നതിനിടെയാണ് നിയന്ത്രണം വിട്ട് ലോറി താഴ്ചയിലേക്ക് വീണത്. വഴിക്കടവ് പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്.