villuvandi
അയ്യങ്കാളിയുടെ 81ാമത് സ്മൃതി ദിനത്തോട് അനുബന്ധിച്ച് ദളിത് സമുദായ മുന്നണി ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ വില്ലുവണ്ടി യാത്ര

മലപ്പുറം: മഹാത്മാ അയ്യങ്കാളിയുടെ 81-ാമത് സ്മൃതി ദിനം ദളിത് സമുദായ മുന്നണി ജില്ലാ കമ്മിറ്റി ആചരിച്ചു. അയ്യങ്കാളി തിരുവനവന്തപുരം രാജവീഥിയിലൂടെ നയിച്ച വില്ലുവണ്ടി യാത്രയെ അനുസ്മരിച്ച് മലപ്പുറം നഗരത്തിലൂടെ വില്ലുവണ്ടി യാത്രയും നടത്തി. കെ.എസ്.ആർ.ടി.സി പരിസരത്ത് പുഷ്പാർച്ചനയും അനുസ്മരണസമ്മേളനവും നടന്നു. വില്ലുവണ്ടി യാത്രയ്ക്ക് മുന്നണി ജില്ലാ വൈസ് പ്രസിഡന്റ് രാമചന്ദ്രൻ പനങ്ങാങ്ങര, എം.കെ ചന്ദ്രബാബു, സി.പി മുരളി, വിജയൻ കൊടുമുടി എന്നിവർ നേതൃത്വം നൽകി. അനുസ്മരണ സമ്മേളനം മുന്നണി ജില്ലാ പ്രസിഡന്റ് ടി.പി അയ്യപ്പൻ ഉദ്ഘടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് മണികണ്ഠൻ മാറഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ കുഞ്ഞച്ചൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി വി.കെ സുകു, ജില്ലാ വൈസ് പ്രസിഡന്റ് ശാന്തകുമാരി നിലമ്പൂർ, ജോയിന്റ് സെക്രട്ടറി വേലായുധൻ പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു.