pig

വണ്ടൂർ : കാട്ടുപന്നികൾ കൂട്ടമായെത്തി കൃഷി നശിപ്പിച്ചതായി പരാതി. വണ്ടൂർ കാപ്പിൽ പാറയ്ക്കൽ രാമനാരായണന്റെ 80 സെന്റ് സ്ഥലത്തെ കൃഷിയാണ് പന്നികൾ നശിപ്പിച്ചത്. നെല്ല്, കപ്പ, പച്ചക്കറികൾ മുതലായവയാണ് നശിപ്പിക്കപ്പെട്ടത്. കൃഷി വകുപ്പധികൃതർ സ്ഥലം സന്ദർശിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാമനാരായണൻ വനം വകുപ്പിനെ സമീപിച്ചിട്ടുണ്ട്.