malappuram
​അ​ഡ്വ.​ ​കെ.​പി.​അ​ബ്ദു​ൽ​ ​ഗ​ഫൂ​ർ​ ​അ​നു​സ്മ​ര​ണ​വും​ ​യു​വ​ജ​ന​ ​സം​ഗ​മ​വും​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​വ്യാ​പാ​ര​ഭ​വ​നി​ൽ​ ​ ​മ​ന്ത്രി​ അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വി​ൽ​ ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യുന്നു.

പെരിന്തൽമണ്ണ: നാഷണൽ യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റും മഞ്ചേരി ജില്ലാ കോടതിയിലെ പബ്ബിക് പ്രൊസിക്യുട്ടരുമായിരുന്ന അഡ്വ. കെ.പി.അബ്ദുൽ ഗഫൂർ അനുസ്മരണവും യുവജന സംഗമവും പെരിന്തൽമണ്ണ വ്യാപാരഭവനിൽ ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ സംഗമം ഉദ്ഘാടനം ചെയ്തു. പുതുതായി പാർട്ടിൽ ചേർന്നവർക്ക് മന്ത്രി മെമ്പർഷിപ്പ് നൽകി. പാർട്ടി കാരണവന്മാരെ ചടങ്ങിൽ ആദരിച്ചു. ഗഫൂർ വക്കീലിന്റെ മാതാവും പാർട്ടി മുൻ ബ്ലോക്ക് മെമ്പറുമായ കെ.പി ആയിഷ ഉമ്മയെയും ചടങ്ങിൽ ആദരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം രമേശൻ, എൻ.വൈ.എൽ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷമീർ പയ്യനങ്ങാടി, സെക്രട്ടറി ഫാദിൽ അമീൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജി സമീർ പാട്ടശേരി, സി.എച്ച്. ആഷിഖ്, ഐ.എൻ.എൽ ജില്ലാ വൈസ് പ്രസിഡന്റ എം.വി.എം മാനൂർ, ട്രഷറർ റഹ്മത്തുള്ള ബാവ, സൈദ് മുഹമ്മദ്, എ.കെ.സിറാജ്, ഫൈസൽ രണ്ടത്താണി, മൊയ്ദീൻ കുട്ടി, എൻ.വൈ.എൽ നേതാക്കളായ മുജീബ് പുള്ളാട്ട്, ശംസാദ് മറ്റത്തൂർ, നൗഫൽ തടത്തിൽ, ഉനൈസ് തങ്ങൾ, മുഹമ്മദ് ഹാഷിർ ചെമ്മലശ്ശേരി , നൗഷാദ് തൂത, ഷൈജൽ വലിയാട്ട് സംസാരിച്ചു.