malappuram
മൈ​ഥി​ലി

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​പ​ത്ത​നം​തി​ട്ട​യി​ൽ​ ​സ​മാ​പി​ച്ച​ 22ാ​മ​ത് ​സം​സ്ഥാ​ന​ ​സ​ബ് ​ജൂ​നി​യ​ർ​ ​വു​ഷു​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​അ​ങ്ങാ​ടി​പ്പു​റം​ ​പ​രി​യാ​പു​രം​ ​സെ​ന്റ് ​മേ​രീ​സ് ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ലെ​ ​ഒ​മ്പ​താം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​നി​ ​മൈ​ഥി​ലി​ ​സ്വ​ർ​ണ​മെ​ഡ​ൽ​ ​ക​ര​സ്ഥ​മാ​ക്കി.​ ​ജൂ​ലൈ​ 9​ന് ​ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ​ ​ന​ട​ക്കു​ന്ന​ ​ദേ​ശീ​യ​ ​മ​ത്സ​ര​ത്തി​ൽ​ ​കേ​ര​ള​ത്തി​നാ​യി​ ​ഈ​ ​മി​ടു​ക്കി​ ​മ​ത്സ​രി​ക്കും.​ ​
ഹ​രി​യാ​ന​യി​ൽ​ ​ന​ട​ന്ന​ ​ദേ​ശീ​യ​ ​പെ​ങ്കാ​ക്ക് ​സി​ലാ​ട്ട് ​(​ഇ​ന്തോ​നേ​ഷ്യ​ൻ​ ​ഗെ​യിം​)​ ​ചാം​പ്യ​ൻ​ഷി​പ്പി​ലും​ ​മൈ​ഥി​ലി​ ​സ്വ​ർ​ണം​ ​നേ​ടി​യി​രു​ന്നു. അ​ത്‌​ല​റ്റി​ക്സി​ലും​ ​റോ​ള​ർ​ ​സ്‌​കേ​റ്റി​ങ്ങി​ലും​ ​ജി​ല്ലാ,​ ​സം​സ്ഥാ​ന​ ​ത​ല​ങ്ങ​ളി​ൽ​ ​നി​ര​വ​ധി​ ​സ​മ്മാ​ന​ങ്ങ​ൾ​ ​നേ​ടി​യ​ ​മൈ​ഥി​ലി​ ​ശ്ര​ദ്ധേ​യ​യാ​യ​ ​ന​ർ​ത്ത​കി​ ​കൂ​ടി​യാ​ണ്.​ ​പു​ലാ​മ​ന്തോ​ൾ​ ​ഐ.​എ​സ്‌.​കെ​യി​ലെ​ ​കെ.​മു​ഹ​മ്മ​ദാ​ലി​യും​ ​കെ.​സാ​ജി​ത​യു​മാ​ണ് ​പ​രി​ശീ​ല​ക​ർ.​ ​കീ​ഴാ​റ്റൂ​ർ​ ​കൃ​ഷ്ണ​ ​നി​വാ​സി​ൽ​ ​കെ.​സു​മേ​ഷ് ​മോ​ന്റെ​യും​ ​(​കൊ​ച്ചി​ൻ​ ​ഷി​പ് ​യാ​ർ​ഡ്)​ ​ബി​ന്ദു​വി​ന്റെ​യും​ ​(​അ​സി.​ ​പ്ര​ഫ​സ​ർ,​ ​സ​ല​ഫി​യ​ ​ട്രെ​യി​നിം​ഗ് ​കോ​ള​ജ്,​ ​ക​രി​ങ്ങ​നാ​ട്)​ ​മ​ക​ളാ​ണ്.