bjp

മലപ്പുറം: അന്താരാഷ്ട്ര യോഗദിനമായ ഇന്ന് ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ 100 കേന്ദ്രങ്ങളിൽ യോഗാ പരിശീലനവും പ്രദർശനവും സംഘടിപ്പിക്കും. രാവിലെ ആറ് മുതൽ പരിപാടികൾ ആരംഭിക്കും. ജില്ലാ കേന്ദ്രത്തിൽ നടക്കുന്ന പരിപാടി രാവിലെ 10ന് സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് രവിതേലത്ത് അദ്ധ്യക്ഷത വഹിക്കും. യോഗാചാര്യൻ ദേവദാസ് യോഗ പരിശീലിപ്പിക്കും. യോഗയിൽ നൈപുണ്യം തെളിയിച്ചവരെ ആദരിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി യോഗ ജില്ലാ ഇൻചാർജ്ജ് കെ.സി. വേലായുധൻ അറിയിച്ചു.