drama

വളാഞ്ചേരി: പൂക്കാട്ടിരി സഫ കോളജ് ഒഫ് ആർട്സ് ആൻഡ് സയൻസ് മൂന്നാംവർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥികൾ ലോക അഭയാർത്ഥി ദിനത്തോട് അനുബന്ധിച്ച് വളാഞ്ചേരി ബസ് സ്റ്റാൻഡിൽ തെരുവുനാടകം സംഘടിപ്പിച്ചു. പതിനഞ്ചോളം വിദ്യാർത്ഥികളടങ്ങുന്ന സംഘമാണ് നാടകം അവതരിപ്പിച്ചത്. വിവിധ ദേശങ്ങളിലെ അഭയാർത്ഥി പ്രശ്നങ്ങളെ ഉൾക്കൊള്ളുന്നതായിരുന്നു നാടകത്തിന്റെ പ്രമേയം. അദ്ധ്യാപിക എൻ. ഷാഹിനയാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. അധ്യാപകരായ പി. മുഹമ്മദ് ഷമീം, ഷാഹിന, പി.ടി മാജിദ എന്നിവർ നേതൃത്വം നൽകി.