exam
ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​പ​രീ​ക്ഷ​യി​ൽ​ ​നൂ​റ് ​ശ​ത​മാ​നം​ ​വി​ജ​യം​ ​ക​ര​സ്ഥ​മാ​ക്കി​യ​ ​പൂ​ക്കൊ​ള​ത്തൂ​ർ​ ​സി.​എ​ച്ച്.​എം.​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​അ​ഹ്ലാ​ദം.

മലപ്പുറം: ഹയർസെക്കൻഡറി പരീക്ഷയിൽ എ പ്ലസ് മോടിയോടെ ജില്ലയ്ക്ക് മികച്ച വിജയം. 243 സ്‌കൂളുകളിലായി 55,359 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ 48,054 പേർ വിജയിച്ചു. 86.80 ശതമാനവുമായി സംസ്ഥാനത്ത് ഇക്കാര്യത്തിൽ നാലാം സ്ഥാനത്തുണ്ട്. കഴിഞ്ഞ വർഷം 89.44 ശതമാനവുമായി അഞ്ചാമതായിരുന്നു. ഏറ്റവും കൂടുതൽ കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച നേട്ടം ഇത്തവണയും ജില്ലയ്ക്ക് സ്വന്തം. 4,283 മിടുക്കർ ഫുൾ എ പ്ലസ് കരസ്ഥമാക്കി. കഴിഞ്ഞ തവണയിത് 6,707 പേരായിരുന്നു.

15 സ്‌കൂളുകൾ നൂറ് ശതമാനം വിജയം നേടി. ഇതിൽ രണ്ടെണ്ണം വൊക്കേഷണൽ ഹയർസെക്കൻഡറികളാണ്. കഴിഞ്ഞ വർഷവും 15 സ്‌കൂളുകളായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തിയ മൂന്ന് സ്‌കൂളുകളിൽ രണ്ടും മലപ്പുറത്താണ്. തിരുവനന്തപുരം പട്ടത്തെ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ 784 വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി ഒന്നാംസ്ഥാനത്തുണ്ട്. പാലേമാട് എസ്.വി ഹയർസെക്കൻഡറി സ്‌കൂൾ, എച്ച്.എസ്.എസ് കല്ലിങ്ങൽപ്പറമ്പ എന്നീ സ്‌കൂളുകളിൽ യഥാക്രമം 741ഉം 714ഉം വിദ്യാർത്ഥികൾ പരീക്ഷയെഴുതി. വിജയശതമാനം യഥാക്രമം 85.43, 96.64 എന്നിങ്ങനെയാണ്.


നൂറ് മേനിയിൽ ഇവർ

മലപ്പുറം ഇസ്‌ലാഹിയ്യ ഇ.എം.എച്ച്.എസ്.എസ്, നിലമ്പൂർ ലിറ്റിൽ ഫവർ എച്ച്.എസ്.എസ്, മുതൂർ മോഡേൺ എച്ച്.എസ്.എസ്, ഐഡിയൽ ഇംഗ്ലീഷ് എച്ച്.എസ്.എസ് കടകശ്ശേകി, ഐഡിയൽ എച്ച്.എസ്.എസ് ധർമ്മഗിരി ചേലാക്കാട്, അസീസി സ്‌കൂൾ ഫോർ ഡെഫ് മാലാപ്പറമ്പ,​ പിവീസ് ഹയർസെക്കൻഡറി സ്‌കൂൾ നിലമ്പൂർ, സി.എച്ച്.എം. എച്ച്.എസ്.എസ് പൂക്കളത്തൂർ, എ.വി എച്ച്.എസ് പൊന്നാനി, എ.കെ.എം എച്ച്.എസ്.എസ് കോട്ടൂർ, പി.എം.എസ് വി.എച്ച്.എസ് ചാപ്പനങ്ങാടി, ക്രസന്റ് എച്ച്.എസ്.എസ് ഒഴുകൂർ, കാരുണ്യഭവൻ എച്ച്.എസ്.എസ് വാഴക്കാട്.

വി.എച്ച്.എസി വിഭാഗത്തിൽ: ഗവ. വി.എച്ച്.എസ്.എസ് ഗേൾസ് പെരിന്തൽമണ്ണ, പി.എം.എസ്.എ വി.എച്ച്.എസ്.എസ് ചാപ്പനങ്ങാടി.

ഉയരണം ഇനിയും

ടെക്നിക്കൽ സ്‌കൂളിൽ 295 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ 196 പേർ വിജയിച്ചു. 66 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷമിത് 78.38 ശതമാനമായിരുന്നു. നാല് പേർക്ക് മാത്രമാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ വർഷമിത് 11 പേർക്കായിരുന്നു. ടെക്നിക്കൽ സ്‌കൂളുകളുടെ കാര്യത്തിൽ ജില്ല ഏറെ പിന്നാക്കം പോയിട്ടുണ്ട്.

ഓപ്പണിൽ പിന്നിൽ

ഓപ്പൺ സ്‌കൂളിലെ 18,171 വിദ്യാർത്ഥികളിൽ 8,687 പേർ മാത്രമാണ് വിജയിച്ചത്. 47.81 ശതമാനം പേർ മാത്രം. ഇക്കാര്യത്തിൽ സംസ്ഥാനത്ത് എട്ടാം സ്ഥാനത്താണ്. കഴിഞ്ഞവർഷം 18,722 കുട്ടികളിൽ 9,654 പേരും വിജയിച്ചിരുന്നു. 51.52 ശതമാനമായിരുന്നു വിജയം. ഇത്തവണ പരീക്ഷ എഴുതിയതിൽ പകുതിയിലധികം കുട്ടികളും പരാജയപ്പെട്ടത് ആശങ്കയുണ്ടാക്കുന്നുണ്ട്. 246 കുട്ടികൾ ഫുൾ എ പ്ലസ് നേടി. കഴിഞ്ഞ വർഷമിത് 270 കുട്ടികളായിരുന്നു. ഓപ്പൺ സ്‌കൂളിലൂടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് മലപ്പുറത്താണ്.

ഫുൾ എപ്ലസ് നേടിയവർ

2014 : 735
2015 : 993
2016: 957
2017 : 1,​131
2018 : 1,​935
2019 : 1,​937
2020 : 2,​234
2021 : 6,​707
2022 : 4,​283