yoga
യോഗ

നിലമ്പൂർ: പീവീസ് മോഡൽ സ്‌കൂളിൽ അന്താരാഷ്ട്ര യോഗ, സംഗീത ദിനങ്ങൾ സംയുക്തമായി ആഘോഷിച്ചു. പ്രിൻസിപ്പൽ ഡോ: എ.എം ആന്റണി മുഖ്യപ്രഭാഷണം നടത്തി. മനുഷ്യത്വത്തിന് വേണ്ടി യോഗ' എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് ഈ വർഷത്തെ യോഗാ ദിനാചരണം സ്‌കൂളിൽ സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി യോഗ മ്യൂസിക് ആൽബം അവതരിപ്പിച്ചു. സന്തോഷ് ട്രോഫി താരമായ ജെസിൻ, ഫുട്‌ബോൾ ഐ ലീഗ് ചാമ്പ്യൻമാരായ മുഹമ്മദ് ഉവൈസ്, അഭിജിത്ത് ഇ.എം, അത്‌ലറ്റ് വിബിൻ എന്നിവരെ ആദരിച്ചു. സ്‌കൂൾ മാനേജർ അലി മുബാറക്ക് പ്രതിഭകൾക്ക് ഉപഹാരങ്ങൾ നൽകി. സ്‌കൂൾ കോ ഓർഡിനേറ്റർ ഊർമ്മിള പത്മനാഭൻ പ്രസംഗിച്ചു. അദ്ധ്യാപകരായ ഒമർ സാലിഹ്, ഗ്ലാഡിസ്, രഞ്ജിത്ത്, ഡോണിപോൾ, സിന്ധു പി.വി, രോഷ്നി എന്നിവർ നേതൃത്വം നൽകി.