fffff
ഹയർസെക്കൻഡറി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ കോട്ടൂർ എ.കെ.എം എച്ച്.എസ്.എസിലെ വിദ്യാർത്ഥികളെ സ്കൂളിൽ നടന്ന ചടങ്ങിൽ അനുമോദിക്കുന്നു

കോട്ടയ്ക്കൽ: കോട്ടൂർ എ.കെ.എം എച്ച്.എസ്.എസിന് ഹയർസെക്കൻഡറി പരീക്ഷയിൽ ചരിത്ര വിജയം.179 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹരായി.തുടർച്ചയായി അഞ്ചാം വർഷമാണ് വിദ്യാലയം നൂറ് ശതമാനം കരസ്ഥമാക്കുന്നത്.
45 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസും 45 കുട്ടികൾ 5 എ പ്ലസും നേടി. വിജയികളെസ്‌കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹിം ഹാജിയും പി.ടി.എ പ്രസിഡന്റ് ജുനൈദ് പരവക്കലും അഭിനന്ദിച്ചു. സ്‌കൂളിൽ നടന്ന ചടങ്ങിൽ സ്‌കൂൾ പ്രധാനാദ്ധ്യാപകൻ ബഷീർ കുരുണിയൻ, പ്രിൻസിപ്പൽ അലി കടവണ്ടി എന്നിവർ സംസാരിച്ചു.