താനൂർ: തവനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ മറവഞ്ചേരിയിലെ പുതിയ കെട്ടിടത്തിലെ ക്ലാസുകളുടെയും എം.എൽ.എ. ഫണ്ടുപയോഗിച്ച് നിർമിച്ച ക്ലാസ് മുറികളുടെയും ഉദ്ഘാടനം ഡോ. കെ.ടി. ജലീൽ. എം.എൽ.എ നിർവഹിച്ചു. തവനൂർ പഞ്ചായത്ത് പ്രസിഡന്റ് നസീറ. സി.പി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ്, വാർഡ് മെമ്പർ സബിൻ ചിറക്കൽ, പി.ടി.എ വൈസ് പ്രസിഡന്റ് സുഭാഷ്. പി.കെ, പ്രിൻസിപ്പൽ സീജ വി.വി, സീനിയർ സൂപ്രണ്ട് അനസ്. വി എന്നിവർ സംസാരിച്ചു.
തവനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ എം.എൽ.എ. ഫണ്ടുപയോഗിച്ച് നിർമിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം ഡോ. കെ.ടി. ജലീൽ. എം.എൽ.എ നിർവഹിക്കുന്നു . '