arrest

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ 27.56 ലക്ഷത്തിന് തുല്യമായ വിദേശ കറൻസി പിടികൂടി. കാസർഗോഡ് നെല്ലിക്കുന്ന് മറിയംവീട്ടീൽ അബ്ദുൾ റഹീമിൽ (66) നിന്നാണ് കറൻസി കണ്ടെടുത്തത്. സ്‌പൈസ് ജെറ്റ് വിമാനത്തിൽ ദുബായിലേക്കു പോകാൻ എത്തിയതായിരുന്നു. അടിവസ്ത്രത്തിനുളളിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. 1,14,52 യു.എ.ഇ ദിർഹം, 24,000 സഉദി റിയാൽ, 48,000 ഇന്ത്യൻ കറൻസിയുമാണ് പരിശോധനയിൽ കണ്ടെടുത്തത്. സുരക്ഷാ പരിശോധനയിൽ സി.ഐ.എസ്.എഫ് ആണ് കറൻസി പിടികൂടിയത്. തുടർന്ന് ഇയാളെ കസ്റ്റംസിന് കൈമാറി