
പെരിന്തൽമണ്ണ: ആനമങ്ങാട് ഖാദി യൂണിറ്റിൽ നെയ്ത്ത് കേന്ദ്രത്തിന്റെ ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിച്ചു. ബ്ലോക്ക് മെമ്പർ ഗിരിജ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസർ എസ്.കൃഷ്ണ, ഖാദി ഗ്രാമ വ്യവസായ ബോർഡ് മെമ്പർ എസ്. ശിവരാമൻ, വാർഡ് മെമ്പർ സി. ബാലസുബ്രഹ്മണ്യൻ, മുരളി വളാംകുളം, ഇ രാജേഷ്, വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ സത്യനിർമ്മല എന്നിവർ സംസാരിച്ചു. ഖാദി ബോർഡിന് 50 സെന്റ് സ്ഥലം വിട്ടുനൽകിയ മലയിൽ ലക്ഷ്മി ദേവിയെ ആദരിച്ചു.