school

പരപ്പനങ്ങാടി: നഹാസ് ഹോസ്പിറ്റൽ കോവിലകം സ്‌കൂൾ കുട്ടികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും മഴക്കാരോഗങ്ങളും പ്രതിരോധവും എന്ന വിഷയത്തെ ആസ്പദമാക്കി രക്ഷിതാക്കൾക്കും ടീച്ചേർസിനും കുട്ടികൾക്കും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. നഹാസ് ഹോസ്പിറ്റൽ ക്ലിനിക്കൽ ഫാർമക്കോളജിസ്റ്റ് ഡോ. മുഹമ്മദ് ജംഷാദ് ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. കുട്ടികൾക്കുള്ള മെഡിക്കൽ ചെക്കപ്പിന് ഡോ: അജ്മൽ നേതൃത്വം വഹിച്ചു. എട്ടാം ഡിവിഷൻ കൗൺസിലർ സി. ജയദേവൻ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ പ്രിൻസിപൽ ഉഷ, പി.ടി.എ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരും പങ്കെടുത്തു