
തിരൂർ: തിരൂർ മുനിസിപ്പാലിറ്റിയിൽ വിജിലൻസ് വിഭാഗം പി.ഡബ്ല്യു.ഡി റവന്യു വിഭാഗത്തിൽ മിന്നൽ പരിശോധന നടത്തി. തിരൂർ ഫോറീൻ മാർക്കറ്റിലെ നിർമാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന കെട്ടിടത്തിൽ പുതിയതായി തുടങ്ങിയ രണ്ടു കച്ചവടസ്ഥാപനത്തിന് അനധികൃതമായി ലൈസൻസ് നൽകിയതുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തി നൽകിയ പരാതിയിലാണ് പരിശോധന നടത്തിയത്. കെട്ടിട നമ്പർ ലഭിക്കുന്നതിനു മുൻപ് തന്നെ കച്ചവട സ്ഥാപനത്തിന് ലൈസൻസ് നൽകിയിട്ടുള്ളതായി കണ്ടെത്തിയതായാണ് സൂചന. ഇത് സംബന്ധിച്ച് സംഘം കൂടുതൽ അന്വേഷണം നടത്തും.