
വള്ളിക്കുന്ന്: അരിയല്ലൂരിലെ വീട്ടിൽ തീപിടിച്ച് ജനലുകളും ഫർണിച്ചറുകളും ടി.വി സ്റ്റാൻഡ്, പാഠപുസ്തകം, വസ്ത്രങ്ങൾ തുടങ്ങിയവ കത്തിനശിച്ചു. അരിയല്ലൂരിലെ പുഴക്കൽ ജിജീഷ് താമസിക്കുന്ന വാടക വീട്ടിലാണ് ആരും ഇല്ലാത്ത സമയത്ത് റൂമിനുള്ളിൽ തീ പടർന്നത്. അയൽവാസികൾ ഓടിക്കൂടി തീ കെടുത്തി. ഇരുപതിനായിരത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ ദിവസം പകൽ ഉച്ചയോടടുപ്പിച്ചാണ് സംഭവം നടന്നത്.
പഞ്ചായത്ത് അധികൃതരും ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരും പരിശോധന നടത്തിയെങ്കിലും വൈദ്യുതി തകരാറുകൊണ്ടുള്ളതാവില്ലെന്നാണ് നിഗമനം. കുട്ടികൾ സ്‌കൂളിലും കുടുംബനാഥനും ഭാര്യയും ജോലിക്കും പോയിരുന്നു.