jjjjjjj

തേ​ഞ്ഞി​പ്പ​ലം​:​ ​വ്യാ​പാ​രി​യെ​ തട്ടിക്കൊണ്ടുപോയി​പണവും കാറും കവർന്ന മൂന്നംഗസംഘം അറസ്റ്റിൽ. ​ ​രാ​മ​നാ​ട്ടു​ക​ര​ ​പെ​രു​മു​ഖം​ ​സ്വ​ദേ​ശി​ക​ളാ​യ​ ​പ്ര​ണ​വ്,​ ​ഷ​ഹ​ദ് ​ഷെ​മിം,​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​ഒ​രാ​ൾ​ ​എ​ന്നി​വ​രാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​
സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​വ​ഴി​ ​അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​മെ​ന്ന് പറഞ്ഞ് കാ​ക്ക​ഞ്ചേ​രി​യി​ൽ​ ​നി​ന്നും​ ​കാ​റി​ൽ​ ​ക​യ​റ്റി​ ​കൊ​ണ്ടു​പോ​യി​ ​വാ​ഴ​യൂ​ർ​ ​മ​ല​യു​ടെ​ ​മു​ക​ളി​ൽ​ ​വി​ജ​ന​മാ​യ​ ​സ്ഥ​ല​ത്ത് ​വ​ച്ച് ​ക​ത്തി,​ ​ചു​റ്റി​ക​ ​എ​ന്നി​വ​ ​കാ​ണി​ച്ച് ​അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യായിരുന്നു കവർച്ച. ​ 24​ന് ​രാ​ത്രി​ ​കോ​ട്ട​യ്ക്ക​ൽ​ ​സ്വ​ദേ​ശി​യാ​യ​ ​അ​ബ്ദു​ൽ​ ​ല​ത്തീ​ഫി​നെ​യാ​ണ് ​​പ​രാ​തി​ക്കാ​ര​ന്റെ​ ​കാ​റി​ൽ​ ​കൊ​ണ്ടു​പോ​യ​ത്.പ്ര​തി​ക​ൾ പ​രാ​തി​ക്കാ​ര​നെ​ക്കൊ​ണ്ട് ​ബ​ല​മാ​യി​ ​പ​തി​നാ​യി​രം​ ​രൂ​പ​തങ്ങളുടെ അക്കൗണ്ടിലേക്ക് അ​യ​പ്പി​ച്ചു.​ ​അ​ഞ്ചു​ല​ക്ഷം​ ​രൂ​പ​ ​ത​ന്നാ​ൽ​ ​മാ​ത്ര​മേ​ ​വ​ണ്ടി​ ​വി​ട്ടു​ത​രി​ക​യു​ള്ളൂ​ ​എ​ന്നു​ംപ​റ​ഞ്ഞു​ ​മ​ദ്ദി​ച്ച് ​അ​വ​ശ​നാ​ക്കു​ക​യും​ ​ശേ​ഷം​ ​രാ​ത്രി​ ​പ​ന്ത്ര​ണ്ടോ​ടെ​ ​രാ​മ​നാ​ട്ടു​ക​ര​ ​ബ​സ് ​സ്റ്റാ​ൻ​ഡി​ന് ​മു​ന്നി​ൽ​ ​ഇ​റ​ക്കി​വി​ട്ട് ​കാ​റു​മാ​യി​ ​ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു.​