
പരപ്പനങ്ങാടി: കുരിക്കൾ റോഡിലെ വെസ്റ്റേൺ ടൈൽസ് മാൾ എന്ന കടയുടെ മുൻവശത്തെ ഗ്ലാസ് തകർത്ത് മോഷണം. ഷോപ്പിന്റെ കൗണ്ടറിലുണ്ടായിരുന്ന 1000 രൂപ നഷ്ടമായതായും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന സാധനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും കടയുടമ താനൂർ സ്വദേശി എൻ. ജഗദീഷ് പറഞ്ഞു.
ഞായറാഴ്ച പുലർച്ചെയാണ് മോഷണം .
പരപ്പനങ്ങാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.