electricity
ഇലക്ട്രിസിറ്റി വള്ളിക്കുന്ന് സെക്ഷനിൽ വൈദ്യുതി സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മൈക്ക് പ്രചാരണ വാഹന പരിപാടി വള്ളിക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ്കുമാർ കോട്ടശ്ശേരി ഫ്ളാഗ് ഓഫ് ചെയ്യുന്നു.

വള്ളിക്കുന്ന്: കേരള ഇലക്ട്രിസിറ്റി ബോർഡിന്റെ നിർദ്ദേശപ്രകാരം വൈദ്യുതി സുരക്ഷ ബോധവത്കരണത്തിന്റെ ഭാഗമായി 'ഇനിയൊരു ജീവൻ പോലും അപകടത്തിൽപ്പെട്ട് പൊലിയാതിരിക്കട്ടെ'എന്ന സന്ദേശവുമായി ഇലക്ട്രിസിറ്റി വള്ളിക്കുന്ന് സെക്ഷനിൽ മൈക്ക് പ്രചാരണ വാഹന പരിപാടി സംഘടിപ്പിച്ചു. വള്ളിക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ്കുമാർ കോട്ടശ്ശേരി ഫ്ളാഗ് ഒഫ് ചെയ്തു. സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ പ്രസീദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സബ് എൻജിനിയർമാരായ അനൂപ്, പ്രശാന്ത്, സെക്ഷൻ സീനിയർ സൂപ്രണ്ട് സുനിൽ. പി, ലൈൻമാൻ ഷാനിൽ, ഓവർസിയർ അജയൻ തുടങ്ങിയവർ സംബന്ധിച്ചു.