strike
കോൺഗ്രസ് കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടക്കൽ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ ധർണ.

കോട്ടക്കൽ: അഗ്നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ് കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടക്കൽ ബസ് സ്റ്റാൻഡ് പരിസരത്ത് സത്യഗ്രഹ സമരം സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കടക്കാടൻ ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.സി.എ നൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽസെക്രട്ടറി ഉമ്മർകുരിക്കൾ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ മധുസൂധനൻ, കുറ്റിപ്പുറം ബ്ലോക്ക് പ്രസിഡന്റ് മുജീബ് കൊളക്കാട്, കെ.പി.സി.സി അംഗം ശിവരാമൻ, ബ്ലാക്ക് ഭാരവാഹികൾ മണ്ഡലം പ്രസിഡന്റുമാർ എന്നിവർ സംസാരിച്ചു.