ration-card
റേഷൻ കാർഡ്

മലപ്പുറം: കുറ്റിപ്പുറം പഞ്ചായത്തിലെ പൈങ്കണ്ണൂർ, ഇരിമ്പിളിയം വെണ്ടല്ലൂർ പ്രദേശങ്ങളിൽ തിരൂർ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. 72 റേഷൻ കാർഡുകൾ പരിശോധിച്ചതിൽ മുൻഗണന വിഭാഗത്തിലുള്ള എട്ടും സബ്സിഡി വിഭാഗത്തിൽ 14 ഉം കാർഡുകൾ അനർഹമായി കൈവശം വച്ചിരുന്നത് കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റി. താലൂക്ക് സപ്ലൈ ഓഫീസറായ മധു ഭാസ്‌കരൻ, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ കെ.പി മുരളീധരൻ, വി.പി ഷാജുദ്ദീൻ, എസ്.സി ബിബിൽ, ഹരി, ഓഫീസ് ജീവനക്കാരനായ അബ്ദുൾ റസാഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അനർഹമായി മുൻഗണന, സബ്സിഡി റേഷൻ കാർഡുകൾ കൈവശം വെച്ചവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് സപ്ലൈ ഓഫീസർ പറഞ്ഞു. അടുത്ത ദിവസങ്ങളിലും പരിശോധനയും നടപടിയും തുടരും.