students
മേ​ൽ​മു​റി​യി​ൽ​ ​നീ​ന്ത​ൽ​ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​റോ​ഡ് ​ഉ​പ​രോ​ധി​ച്ച​പ്പോൾ.

മലപ്പുറം: എസ്.എസ്.എൽ.സി വിജയിച്ച വിദ്യാർത്ഥികൾക്ക് പ്ലസ് വൺ അഡ്മിഷന് നീന്തൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള പരിശോധന ഇന്നലെ ആരംഭിച്ചെങ്കിലും മലപ്പുറം മേൽമുറിയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന് നിറുത്തി വച്ചു. കൂടുതൽ വിദ്യാർ‌ത്ഥികളെത്തുകയും ഉച്ചസമയമായിട്ടും അവസാനിക്കുകയും ചെയ്യാത്തതോടെ അരീക്കോട് ബ്ലോക്കിൽ നിന്നെത്തിയ വിദ്യാർത്ഥികൾ റോഡ് ഉപരോധിക്കുകയായിരുന്നു. ഒടുവിൽ അരീക്കോട് ബ്ലോക്കിലെ പഞ്ചായത്തുകൾ നീന്തലിനുള്ള സൗകര്യം ഒരുക്കിയാൽ അതാതിടങ്ങളിൽ വച്ച് സർട്ടിഫിക്കറ്റ് നൽകാമെന്ന് ജില്ലാ സ്‌പോർട്സ് കൗൺസിൽ രേഖാമൂലം അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ നടത്തേണ്ട നീന്തൽ പരിശോധനയെ ബ്ലോക്ക്, മുനിസിപാലിറ്റി എന്നിവയിൽ വ്യതസ്ത സമയങ്ങളിലാക്കി പുനഃനിശ്ചയിച്ചു.

കാലിക്കറ്റ് സർവകലാശാല നീന്തൽക്കുളം, പെരിന്തൽമണ്ണ സിൽവർ മൗണ്ട് നീന്തൽക്കുളം, മലപ്പുറം മേൽമുറി നീന്തൽക്കുളം, എടപ്പാളിലെ നീന്തൽക്കുളം എന്നിങ്ങനെ നാല് കേന്ദ്രങ്ങളാണ് ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി അനുവദിച്ചിരുന്നത്. നീന്തൽ സർട്ടിഫിക്കറ്റ് ലഭിച്ചാൽ പ്ലസ് വൺ അഡ്മിഷന് രണ്ട് മാർക്ക് ലഭിക്കുമെന്നതാണ് ഇത്രയും വിദ്യാർത്ഥികൾ എത്താൻ കാരണം.

നീന്തിയെത്താൻ നീണ്ട ക്യൂ...

രാവിലെ ആറ് മുതൽ തന്നെ വിദ്യാർത്ഥികളും രക്ഷിതാക്കളും നിശ്ചയിച്ച സ്ഥലങ്ങളിൽ നീന്തലിനായി എത്തിയിരുന്നു. രണ്ട് പേരെ വീതമായിരുന്നു അധികൃതർ കുളത്തിലിറക്കിയത്. ആറിന് ആരംഭിച്ച് ഉച്ച സമയമായിട്ടും പകുതി കുട്ടികളുടെ പോലും പരിശോധന കഴിഞ്ഞിരുന്നില്ല. ഒടുവിൽ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനവുമായി റോഡിലിറങ്ങി. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. എം.എസ്.എഫ് പ്രവർത്തകരും വിദ്യാർത്ഥികൾക്കൊപ്പം പ്രതിഷേധത്തിൽ ചേർന്നു.

ശനിയാഴ്ച വരെ നീന്തൽ പരിശോധന നീട്ടി. ഒരു കേന്ദ്രം കൂടി അനുവദിച്ചിട്ടുണ്ട്. മറ്റു കേന്ദ്രങ്ങളിൽ നേരത്തെ തീരുമാനിച്ച പ്രകാരവും മേൽമുറിയിലെ പരിശോധന ബ്ലോക്ക് പഞ്ചായത്ത്,​ മുനിസിപ്പാലിറ്റി അടിസ്ഥാനത്തിൽ മേൽമുറി, പൊന്മള നീന്തൽ കുളങ്ങളിൽ പുനഃക്രമീകരിച്ച സമയത്തിലും നടക്കും. ഇന്നലെ നീന്തൽ അറിയാത്ത കുട്ടികൾ വന്നിരുന്നു. നീന്തൽ അറിയാവുന്നവർ മാത്രം പരിശോധനയ്ക്ക് വന്നാൽ മതി.

- ജില്ലാ സ്‌പോർട്സ് കൗൺസിൽ

മേൽമുറി മുനിസിപ്പൽ നീന്തൽക്കുളം

(നീന്തൽ സമയം രാവിലെ 8 മുതൽ വൈകീട്ട് 5 വരെ)​

ചൊവ്വ

മലപ്പുറം മുനിസിപാലിറ്റി

1-20 വാഡുകൾ- ഉച്ചയ്ക്ക് 1 മണി വരെ

21-40 വാഡുകൾ ഒരു മണി മുതൽ

ബുധൻ

8-11 മണിവരെ പൂക്കോട്ടൂർ

11-2 മൊറയൂർ

2-5 ആനക്കയം

വ്യാഴം

8-10 മണിവരെ എ.ആർ നഗർ

10-1 എടരിക്കോട്

1-3 പറപ്പൂർ

3-5 തെന്നല

വെള്ളി

8-11 മണിവരെ വേങ്ങര

11-2 കണ്ണമംഗലം

2-5 ഊരകം

ശനി

8-11 മണിവരെ മങ്കട

11-2 മക്കരപ്പറമ്പ്

2-5 മൂർക്കനാട്

പൊന്മള കോൽക്കളം കൊതരക്കുളം

(നീന്തൽ സമയം രാവിലെ 8 മുതൽ വൈകീട്ട് 5 വരെ)​

ബുധൻ

8-11 കോഡൂർ, പൊന്മള, ഒതുക്കുങ്ങൽ

വ്യാഴം

കോട്ടക്കൽ മുനിസിപാലിറ്റി

1-16 വരെ വാർഡ് - ഉച്ചയ്ക്ക് 1 മണിവരെ

17-32 വാർഡുകൾ ഒന്ന് മുതൽ

വെള്ളി

8-11 മങ്കടയിലെ കുറുവ

11-2 കൂട്ടിലങ്ങാടി

2-5 പുഴക്കാട്ടിരി