d
നീന്തൽക്കുളത്തിന് മുമ്പിൽ തടിച്ചുകൂടിയ വിദ്യാർത്ഥികളും രക്ഷിതാക്കളും

തേഞ്ഞിപ്പാലം: പ്ലസ് വൺ പ്രവേശനത്തിനായി ഗ്രേസ് മാർക്ക് ലഭിക്കാൻ നീന്തൽ സർട്ടിഫിക്കറ്റിനായി കാലിക്കറ്റ് സർവകലാശാല നീന്തൽക്കുളത്തിൽ ഇന്നലെ വൻ തിരക്ക്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നീന്തൽ പരിശോധനാ സർട്ടിഫിക്കറ്റിനു വേണ്ടി 3500 ഓളം വിദ്യാർത്ഥികളാണ് യൂണിവേഴ്സിറ്റി നീന്തൽ കുളത്തിൽ രക്ഷിതാക്കളോടൊപ്പം എത്തിയത്. കൊണ്ടോട്ടി ബ്ലോക്ക്, മുൻസിപ്പാലിറ്റി എന്നീ പരിധിയിലുള്ള വിദ്യാർത്ഥികളായിരുന്നു ഇന്നലെ സർട്ടിഫിക്കറ്റിനു വേണ്ടി എത്തിയത്. ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിലാണ് നീന്തൽ സർട്ടിഫിക്കറ്റിനുള്ള പരിശോധന നടക്കുന്നത്
ചൊവ്വാഴ്ച 2510 പേർ പങ്കെടുത്തു. 218 പേർ പരാജയപ്പെട്ടു.