s

പരപ്പനങ്ങാടി: നെടുവ പിഷാരിക്കൽ മൂകാംബിക ക്ഷേത്രത്തിലെ ഭക്തജന സമൂഹത്തിന്റെ വാട്സാപ്പ് കൂട്ടായ്മയായ ' തത്വമസി 'യിൽ ഒൻപതു മാസമായി നടന്നു വരുന്ന ശ്രീവിഷ്ണു സഹസ്രനാമ പഠന ശിബിരത്തിൽ പങ്കെടുക്കുന്നവരുടെ നേർക്കാഴ്ച കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാൻ ഡോ. പൂർണ്ണത്രയീ ജയപ്രകാശ ശർമ്മയുടെ നേതൃത്വത്തിൽ നടന്നു. 25ന് പിഷാരിക്കൽ മുകാംബിക ക്ഷേത്രത്തിൽ നടന്ന ലളിത സഹസ്രനാമ ജപത്തോടെ ആരംഭിച്ച നേർക്കാഴ്ച 26ന് നെടുവ എൻ.എസ്.എസ് കരയോഗം ഹാളിൽ രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ തുടർച്ചയായി ശ്രീവിഷ്ണു സഹസ്രനാമ സാരാംശ സമീക്ഷയോടെ അവസാനിച്ചു. വൈകീട്ട് പ്രസാദ വിതരണവും നടന്നു.