
തേഞ്ഞിപ്പലം: മുൻ മന്ത്രിയും ദീർഘകാലം കാലിക്കറ്റ് സർവകലാശാലാ സെനറ്റ്, സിൻഡക്കേറ്റ് അംഗവുമായിരുന്ന ടി. ശിവദാസ മേനോന്റെ നിര്യാണത്തിൽ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് അനുശോചിച്ചു. സർവകലാശാല സ്ഥാപിതമായ 1968 മുതൽ 1984 ജൂലായ് വരെ സെനറ്റംഗമായും 1976, 1980 വർഷങ്ങളിൽ രണ്ട് തവണ സിൻഡക്കേറ്റംഗമായും ശിവദാസമേനോൻ പ്രവർത്തിച്ചിട്ടുണ്ട്. സർവകലാശാലയുടെ പുരോഗതിക്കായി തീരുമാനങ്ങളെടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് വി.സി. അനുസ്മരിച്ചു. പ്രൊ വൈസ് ചാൻസലർ ഡോ. എം. നാസർ, രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് എന്നിവരും അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി. സർവകലാശാലക്ക് വേണ്ടി രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ് വിൻ സാംരാജ്, സിൻഡക്കേറ്റംഗം ഡോ. കെ.പി. വിനോദ് കുമാർ എന്നിവർ അന്തിമോപചാരമർപ്പിച്ചു