class
റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് എ.എം.വി.ഐ കെ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരൂരങ്ങാടി: വാഹനാപകട നിവാരണ സമിതിയുടെ നേതൃത്വത്തിൽ തൃക്കുളം ഗവ. ഹൈസ്‌കൂളിൽ വിദ്യാർത്ഥികൾക്കായി റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരൂരങ്ങാടി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ റോഡ് സുരക്ഷ ബോധവത്കരണം ഉൾക്കൊള്ളാനും നേടിയ അറിവുകൾ വീട്ടുകാർക്ക് പറഞ്ഞ് കൊടുക്കുകയുമാണങ്കിൽ അപകടങ്ങൾ കുറക്കാൻ സാധിക്കുമെന്നും സന്തോഷ് കുമാർ പറഞ്ഞു. പി.ടി.എ പ്രസിഡന്റ് എം.എൻ ഇമ്പിച്ചി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് വി. ബീന റാണി, മാപ്സ് ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, ഡോ: സൈതലവി ചെമ്മാട്, വി.എം. രാജീവ്, കെ. ഗിരീഷ് എന്നിവർ സംസാരിച്ചു.