സി.പി.എം കോട്ടക്കൽ ലോക്കൽ കമ്മിറ്റി നഗരസഭയിലേക്ക് നടത്തിയ മാർച്ച് ധർണയും ഏരിയാ സെക്രട്ടറി തയ്യിൽ അലവി ഉദ്ഘാടനം ചെയ്യുന്നു.
കോട്ടക്കൽ: കോട്ടക്കൽ ബസ് സ്റ്റാൻഡ് അടിയന്തരമായി ജനങ്ങൾക്ക് തുറന്ന് കൊടുക്കുക, ലൈഫ് മിഷൻ പദ്ധതിക്ക് ഭൂമി വിട്ടു നൽകുക, പി.എം.എ.വൈ അപേക്ഷകൾ സ്വീകരിക്കുക, ക്ഷേമ പെൻഷൻ അപേക്ഷകളുടെ നടപടി ക്രമം വേഗത്തിലാക്കുക, സമഗ്ര മാലിന്യ സംസ്‌കരണം പദ്ധതി നടപ്പിലാക്കുക, തെരുവ് വിളക്കുകൾ പ്രവർത്തനക്ഷമമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സി.പി.എം കോട്ടക്കൽ ലോക്കൽ കമ്മിറ്റി നഗരസഭയിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തി. സി.പി.എം ഏരിയാ സെക്രട്ടറി തയ്യിൽ അലവി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി.പി ഷമീം, ഏരിയാ കമ്മിറ്റി അംഗങ്ങളായ കബീർ മാസ്റ്റർ, പുഷ്പരാജൻ മാസ്റ്റർ, നഗരസഭാ കൗൺസിലർ രാഗിണി, ലോക്കൽ കമ്മിറ്റി അംഗം സുബൈർ തുടങ്ങിയവർ സംസാരിച്ചു.