s

വളാഞ്ചേരി: മുതിർന്ന പൗരന്മാരുടെ സുരക്ഷ ലക്ഷ്യമിട്ട് വളാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ വളാഞ്ചേരി നഗരസഭ, എടയൂർ, ഇരിമ്പിളിയം, ആതവനാട് പഞ്ചായത്തുകളിലെ മുതിർന്ന പൗരൻമാരെ ഉൾപ്പെടുത്തി സ്റ്റേഷൻ തല വളന്ററി കമ്മിറ്റി രൂപീകരണയോഗം വളാഞ്ചേരി പൊലീസ് സ്റ്റേഷനിൽ നടന്നു. പൊലീസ് ഇൻസ്‌പെക്ടർ കെ.ജെ. ജിനേഷ് ഉദ്ഘാടനം ചെയ്തു. നോഡൽ ഓഫീസർ മോഹനൻ, എസ്.ഐ. അബ്ദുൽ അസീസ് എം.എം സംസാരിച്ചു. ഭാരവാഹികളായി ഇ.പി. ഗോപി (പ്രസിഡന്റ്), കെ.ആർ. സുകുമാരൻ (വൈസ് പ്രസിഡന്റ്), മോഹനൻ (സെക്രട്ടറി),
സൈതാലിക്കുട്ടി (ജോയിൻ സെക്രട്ടറി), കെ.പി. മുഹമ്മദ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.