
കൊല്ലങ്കോട്: ഉൾനാടൻ മത്സസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പും കൊല്ലങ്കോട് പഞ്ചായത്തും സംയുക്തമായി കിഴക്കേക്കുളത്തിൽ വളർത്തിയ മത്സ്യങ്ങൾ വിളവെടുത്തു. 20 കിലോ കട്ല,
3 കിലോയിലധികമുള്ള രോഹു, മൃഗാൾ, സൈപ്രിനസ് എന്നിവയാണ് വിളവെടുത്തത്. 3035 കിലോയുള്ള ഗ്രാസ് കാർപ്പ് ഇനി പിടികൂടാനുണ്ടെന്ന് മീൻപിടുത്തത്തിൽ ഏർപ്പെട്ട കുറ്റിപ്പാടം അമ്പതിയിലെ കൃഷ്ണദാസ് പറഞ്ഞു. വലിപ്പം കൂടിയ മത്സ്യത്തെ കാണാൻ നിരവധി പേരാണ് എത്തിയത്. വടവന്നൂർ ചമ്പക്കുളം കുളത്തിൽ സഹദേവന്റെ ഒന്നര ഏക്കറുള്ള കിഴക്കേക്കുളത്തിലാണ് മത്സ്യം വളർത്തിയത്. സഹദേവനെ കൃഷികളിൽ സഹായിക്കുന്നത് മകൻ മഹേഷാണ്.