inogration

ചിറ്റൂർ: തത്തമംഗലം കുട്ടേട്ടൻ സ്മാരക ഗ്രന്ഥശാലയുടെ കലാ- കായിക പരിശീലന പരിപാടിയുടെ സമാപനം ചിറ്റൂർ തത്തമംഗലം നഗരസഭ വൈസ് ചെയർമാൻ എം.ശിവകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.ദിനേശ് അദ്ധ്യക്ഷത വഹിച്ചു. ചിറ്റൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.ഹരിശങ്കർ, പൊറാട്ട് കളി ആശാൻ മണ്ണൂർ ചന്ദ്രൻ, ദേശീയ കായിക താരം രുഗ്മ ഉദയൻ, കുട്ടേട്ടൻ സ്മാരക ഗ്രന്ഥശാല സെക്രട്ടറി എം.ശിവദാസൻ, ബി.വിനോദ് കുമാർ എന്നിവർ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, നാടൻപാട്ടു കലാകാരൻ ചിറ്റൂർ മോഹനന്റെ നാടൻപാട്ട് എന്നിവ അരങ്ങേറി.