inogration

കോങ്ങാട്: കല്ലടിക്കോട് വേദവ്യാസ വിദ്യാപീഠത്തിൽ നടന്ന പ്രവേശനോത്സവം രാഷ്ട്ര പ്രേരണ അവാർഡ് ജേതാവ് ഡോ. സുരേഷ് കെ.ഗുപ്തൻ ഉദ്ഘാടനം ചെയ്തു. വിദ്യാലയ സമിതി പ്രസിഡന്റ് കെ.വി.ഷൺമുഖൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. മുംതാസ് ബീഗം, പ്രധാനദ്ധ്യാപിക വി.ടി.സന്ധ്യ, സെക്രട്ടറി എ.എൻ.രമേഷ്, കെ.വി.ഹരിദാസ്, രാമകൃഷ്ണഗുപ്തൻ, രാകേഷ്, ചെമ്പകവല്ലി, രാജശ്രീ, അനില, കവിത, പ്രമോദ് എന്നിവർ പങ്കെടുത്തു. തുടർന്ന് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി ആരോഗ്യം, ഭക്ഷണക്രമം എന്നിവയെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ് നടത്തി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പൂർവ്വവിദ്യാർത്ഥികളായ ആരതി കൃഷ്ണ, കീർത്തന എം.നായർ, മീനാക്ഷി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.