 
വടക്കഞ്ചേരി: കേരള കോൺഗ്രസ് (എം) തരൂർ നിയോജക മണ്ഡലം പ്രതിനിധി സമ്മേളനവും തിരഞ്ഞെടുപ്പ് യോഗവും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് ഇക്ബാൽ ഉദ്ഘാടനം ചെയ്തു. കാട്ടുപന്നി ശല്യം നിയന്ത്രിക്കാൻ സർക്കാർ സ്വീകരിച്ച നടപടികളെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡന്റ് ജോസഫ് മറ്റം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കുശലകുമാർ, ജില്ലാ സെക്രട്ടറി അഡ്വ. ടൈറ്റസ് ജോസഫ്,  തോമസ് ജോൺ കാരുവള്ളി എന്നിവർ പങ്കെടുത്തു. സമ്മേളനത്തിന് മുന്നോടിയായി ടൗണിൽ കെ.എം.മാണി സ്മൃതി സംഗമവും നടത്തി.